കുവൈറ്റില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു
കുവൈറ്റില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു
Tuesday, June 15, 2021 2:27 PM IST
കുവൈറ്റ് സിറ്റി : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈറ്റില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ഡെല്‍റ്റ ബി 1.617 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഇന്ത്യയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതിയിട്ടും രാജ്യത്ത് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിദേശികള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ് കരുതുന്നത്. ഇന്ത്യൻ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ. ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനാല്‍ ഏറെ ജാഗ്രതയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.