എം​ബി​ബി​എ​സ് പ​രീ​ക്ഷ ആ​ൾ​മാ​റാ​ട്ടം: വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ൽ
എം​ബി​ബി​എ​സ് പ​രീ​ക്ഷ ആ​ൾ​മാ​റാ​ട്ടം: വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ൽ
Tuesday, June 15, 2021 3:46 PM IST
ചാ​ത്ത​ന്നൂ​ർ: എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ കേ​സി​ൽ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്ത മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കൊ​ല്ലം എ​ഴു​കോ​ൺ സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ജെം​സീ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ് ജി. ​മോ​ഹ​ൻ, ന​ബീ​ൽ സാ​ജി​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ൾ​മാ​റാ​ട്ടം, ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​രീ​ക്ഷാ സെ​ന്‍റ​റാ​യി​രു​ന്ന മി​യ്യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് (അ​ഡീ​ഷ​ണ​ൽ) പ​രീ​ക്ഷ എ​ഴു​തി​യ
വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്കി​യ​ത്.

മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷാ ഹാ​ളി​ൽ ഇ​രി​ക്ക​വേ ഇ​വ​ർ​ക്ക് വേ​ണ്ടി പു​റ​ത്തി​രു​ന്ന് മ​റ്റാ​രോ പ​രീ​ക്ഷ എ​ഴു​തി ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രു​കി​ക​യ​റ്റി എ​ന്നാ​ണ് കേ​സ്. മു​ഴു​വ​ൻ സ​മ​യ​വും പ​രീ​ക്ഷാ ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ക​ണ്ടെ​ടു​ത്ത ഉ​ത്ത​ര​ക​ട​ലാ​സി​ലെ കൈ​യ​ക്ഷ​രം ത​ങ്ങ​ളു​ടെ​ത​ല്ലെ​ന്നും അ​തി​നാ​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്ക്കി​ല്ലെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ദം.

എ​ന്നാ​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ നേ​ര​ത്തെ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​വ​ർ ഇ​തു​വ​രെ ഹാ​ജ​രാ​യി​ല്ല. ആ​ൾ​മാ​റാ​ട്ട കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സി​പി വൈ .​നി​സാ​മു​ദീ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.