ബം​ഗ്ലാ​ദേ​ശ്, വി​ൻ​ഡീ​സ് പ​ര്യ​ട​നം: മു​ൻ​നി​ര ഓ​സീ​സ് താ​ര​ങ്ങ​ളി​ല്ല
ബം​ഗ്ലാ​ദേ​ശ്, വി​ൻ​ഡീ​സ് പ​ര്യ​ട​നം: മു​ൻ​നി​ര ഓ​സീ​സ് താ​ര​ങ്ങ​ളി​ല്ല
Wednesday, June 16, 2021 2:44 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യു​ടെ ബം​ഗ്ലാ​ദേ​ശ്, വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ങ്ങ​ൾ​ക്ക് ഏ​ഴ് മു​ൻ​നി​ര താ​ര​ങ്ങ​ളി​ല്ല. പാ​റ്റ് ക​മ്മി​ൻ​സ്, ഡേ​വി​ഡ് വാ​ർ​ണ​ർ, ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ, ജ​യ് റി​ച്ചാ​ർ​ഡ്സ​ണ്‍, കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ണ്‍, മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സ് എ​ന്നി​വ​രാ​ണ് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പ​ര​മ്പ​ര​യി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. കൈ​മു​ട്ടി​ന് പ​രി​ക്കേ​റ്റ മു​ൻ​നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തും പ​ര​മ്പ​ര​ക​ളി​ൽ ക​ളി​ക്കി​ല്ല. യു​വ​ഓ​ൾ​റൗ​ണ്ട​ർ ഡാ​നി​യേ​ൽ സാം​സ് മു​ൻ​പേ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യെ അ​റി​യി​ച്ചി​രു​ന്നു.

വി​ട്ടു​നി​ൽ​ക്കു​ന്ന താ​ര​ങ്ങ​ളെ​ല്ലാം ഐ​പി​എ​ല്ലി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. മ​ലേ​ഷ്യ​യി​ൽ ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് എ​ല്ലാ​വ​രും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​തി​നാ​ൽ കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​യാ​നാ​ണ് താ​ര​ങ്ങ​ൾ പ​ര​മ്പ​ര​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​വ​സ​രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ പേ​സ് ബൗ​ള​ർ വെ​സ് ആ​ഗ​റി​ന് ഓ​സീ​സ് ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി. ആ​രോ​ണ്‍ ഫി​ഞ്ചാ​ണ് ക്യാ​പ്റ്റ​ൻ. ബി​ഗ്ബാ​ഷി​ൽ തി​ള​ങ്ങി​യ ന​ഥാ​ൻ എ​ല്ലി​സ്, ജോ​ഷ് ഫി​ലി​പ്പെ, ബെ​ൻ മ​ക്ഡ​ർ​മോ​ട്ട് തു​ട​ങ്ങി​യ​വ​രും ഓ​സീ​സ് ടീ​മി​നൊ​പ്പ​മു​ണ്ട്.

വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ച് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​മാ​ണ് ഓ​സീ​സ് ക​ളി​ക്കു​ന്ന​ത്. പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് പ​റ​ക്കു​ന്ന ടീം ​അ​വി​ടെ അ​ഞ്ച് ട്വ​ന്‍റി-20 യി​ൽ ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.