സ്വ​ര്‍​ണ​ക്ക​ട​ത്ത് ഓ​പ്പ​റേ​ഷ​ന് ടി​പ്പ​ര്‍​ലോ​റി വ​രെ! വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലെ വിവരങ്ങൾ പുറത്ത്
സ്വ​ര്‍​ണ​ക്ക​ട​ത്ത് ഓ​പ്പ​റേ​ഷ​ന് ടി​പ്പ​ര്‍​ലോ​റി വ​രെ! വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലെ വിവരങ്ങൾ പുറത്ത്
Friday, June 25, 2021 11:44 AM IST
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ന് ടി​പ്പ​ര്‍ ലോ​റി​ക​ള്‍ വ​രെ! സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യ്ക്കു വേ​ണ്ടി രൂ​പീ​ക​രി​ച്ച വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലെ സ​ന്ദേ​ശ​ത്തി​ല്‍ നി​ന്നാ​ണ് ടി​പ്പ​ര്‍​ലോ​റി വ​രെ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​താ​യി ക​സ്റ്റം​സി​നും പോ​ലീ​സി​നും വി​വ​രം ല​ഭി​ച്ച​ത്. ചെ​റു​പ്പ​ള​ശേ​രി സം​ഘ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

സ്വ​ര്‍​ണം വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​യാ​ല്‍ എ​ങ്ങ​നെ​യെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് വേ​ണ്ടി​യാ​ണ് ടി​പ്പ​ര്‍ വ​രെ ഒ​രു​ക്കി​യ​തെ​ന്നാ​ണ് ക​സ്റ്റം​സ് പ​റ​യു​ന്ന​ത്. സ്വ​ര്‍​ണം ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജ്ജു​ന്‍ ആ​യ​ങ്കി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. അ​ര്‍​ജ്ജു​നൊ​പ്പം മ​റ്റു​സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ​യാ​ണ് ചെ​റു​പ്പ​ള​ശേ​രി സം​ഘ​വും എ​ത്തി​യ​ത്.

ചെ​റു​പ്പ​ള​ശേ​രി സം​ഘം മ​റ്റെ​ന്തെ​ങ്കി​ലും സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തി​ന് അ​ക​മ്പ​ടി പോ​യി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വും ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം സ്വ​ര്‍​ണം സ്വീ​ക​രി​ക്കാ​നാ​യാ​ണ് കൊ​ടു​വ​ള്ളി സം​ഘം എ​ത്തി​യ​തെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം. കൊ​ടു​വ​ള്ളി സം​ഘം ക​രി​പ്പൂ​ര്‍ മു​ത​ല്‍ കൊ​ടു​വ​ള്ളി വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സം​ഘാം​ഗ​ങ്ങ​ളെ വി​ന്യ​സി​പ്പി​ച്ചി​രു​ന്ന​താ​യും ക​സ്റ്റം​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ​ക്ക​ട​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​രി​പ്പൂ​രി​ല്‍ ന​ട​ന്ന​തെ​ന്നും പി​ടി​കൂ​ടി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ള​വ് സ്വ​ര്‍​ണം പു​റ​ത്തെ​ത്തി​യി​ട്ടു​ണ്ടാ​വു​മെ​ന്നു​മാ​ണ് ക​സ്റ്റം​സും പോ​ലീ​സും സം​ശ​യി​ക്കു​ന്ന​ത്.

കെ. ​ഷി​ന്‍റു​ലാ​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.