പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
Friday, July 23, 2021 12:09 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ലെ പ്ര​തി​യാ​ണ് സൂ​ര​ജ്.

ത​നി​ക്കെ​തി​രാ​യ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ല കേ​സെ​ടു​ത്ത​തെ​ന്നു​മാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ വാ​ദം. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യ്ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​ത്. അ​ഴി​മ​തി​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ സൂ​ര​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ സൂ​ര​ജി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം വി​ജി​ല​ൻ​സ് ത​ള്ളി. അ​ഴി​മ​തി​യെ​ക്കു​റി​ച്ച് സൂ​ര​ജി​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. പാ​ലം അ​ഴി​മ​തി​യി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് സൂ​ര​ജ്. അ​ഴി​മ​തി​പ്പ​ണം ല​ഭി​ച്ച കാ​ല​യ​ള​വി​ൽ മ​ക​ന്‍റെ പേ​രി​ൽ ഇ​ട​പ്പ​ള്ളി​യി​ൽ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ഭൂ​മി സൂ​ര​ജ് വാ​ങ്ങി​യെ​ന്നും ഇ​യാ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ലെ കു​റ്റ​പ​ത്രം ത​യാ​റാ​യി പ​രി​ശോ​ധ​ന​യ്ക്ക് സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് സൂ​ര​ജി​ന്‍റെ നീ​ക്കം. കേ​സ് റ​ദ്ദാ​ക്ക​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഴി​മ​തി​ക്കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.