മു​ട്ടി​ൽ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
മു​ട്ടി​ൽ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Thursday, July 29, 2021 1:16 PM IST
ആ​ലു​വ: മു​ട്ടി​ൽ മ​രം മു​റി കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത നാ​ല് പേ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റോ​ജി അ​ഗ​സ്റ്റിൻ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ന്‍റോ അ​ഗ​സ്റ്റിൻ, ജോ​സു​കു​ട്ടി അ​ഗ​സ്റ്റിൻ, പ്ര​തി​ക​ളു​ടെ ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ബത്തേരി ജൂഡീഷൽ മജിസ്റ്റേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.

അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​മ്മ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വ​യ​നാ​ട്ടി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​വ​ർ​പോ​കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് കു​റ്റി​പ്പു​റ​ത്ത് വാ​ഹ​നം ത​ട​ഞ്ഞു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളെ എ​ഡി​ജി​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു. മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.