മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ല്‍ സു​പ്രി​യോ രാ​ഷ്ട്രീ​യം വി​ട്ടു
മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ല്‍ സു​പ്രി​യോ രാ​ഷ്ട്രീ​യം വി​ട്ടു
Saturday, July 31, 2021 7:38 PM IST
ന്യൂ​ഡ​ൽ​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബാ​ബു​ല്‍ സു​പ്രി​യോ രാ​ഷ്ട്രീ​യം വി​ട്ടു. എം​പി സ്ഥാ​ന​വും രാ​ജി​വെ​ച്ചു. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ബു​ല്‍ സു​പ്രി​യോ​യ്ക്ക് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ലെ അ​സ​ന്‍​സോ​ളി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് ബാ​ബു​ല്‍ സു​പ്രി​യോ. ‘കോ​ണ്‍​ഗ്ര​സി​ലേ​ക്കോ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്കോ സി​പി​എ​മ്മി​ലേ​ക്കോ ഇ​ല്ല. എ​ന്നെ ആ​രും എ​ങ്ങോ​ട്ടും വി​ളി​ച്ചി​ട്ടി​ല്ല. ഞാ​ന്‍ ഒ​രു ടീ​മി​ന്‍റെ ക​ളി​ക്കാ​ര​നാ​ണ്. ഒ​രു ടീ​മി​നെ​യേ പി​ന്തു​ണ​ച്ചി​ട്ടു​ള്ളു. മോ​ഹ​ന്‍​ബ​ഗാ​ന്‍. ഒ​രു പാ​ര്‍​ട്ടി​ക്കൊ​പ്പ​മേ നി​ന്നി​ട്ടു​ള്ളൂ. അ​ത് ബി​ജെ​പി​യാ​ണ്’. ബാ​ബു​ല്‍ സു​പ്രി​യോ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.