പി​എ​സ്‌​സി റാ​ങ്ക് കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി; പാ​ർ​ട്ടി സ​ർ​വീ​സ് ക​മ്മീ​ഷ​നാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം
പി​എ​സ്‌​സി റാ​ങ്ക് കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി; പാ​ർ​ട്ടി സ​ർ​വീ​സ് ക​മ്മീ​ഷ​നാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം
Monday, August 2, 2021 11:28 AM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​ധാ​ര​ണ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​ണ്. പു​തി​യ പ​ട്ടി​ക വ​ന്നി​ല്ലെ​ങ്കി​ൽ മൂ​ന്ന് വ​ർ​ഷ​മെ​ന്നാ​ണ് ക​ണ​ക്ക്. ബു​ധ​നാ​ഴ്ച കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞ​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ ന​ൽ​കി​യ അ‌​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ‌​ടി ന​ൽ​കി​യ​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​എ​സ്‌​സി​യെ പാ​ർ​ട്ടി സ​ർ​വീ​സ് ക​മ്മീ​ഷ​നാ​ക്ക​രു​തെ​ന്ന് ഷാ​ഫി ആ​രോ​പി​ച്ചു. ക​രു​വ​ന്നൂ​ർ ബാ​ങ്കി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് പി​എ​സ്‌​സി​യെ ത​രം​താ​ഴ്ത്ത​രു​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് സ്പീ​ക്ക​ർ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. നേ​ര​ത്തേ, ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.