മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്ക​രു​ത്; സ​മാ​ധാ​ന​ത്തി​ൽ പോ​കാ​മെ​ന്ന് സി​എ​സ്ഐ ബി​ഷ​പ്പും ഇ​മാ​മും
മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്ക​രു​ത്; സ​മാ​ധാ​ന​ത്തി​ൽ പോ​കാ​മെ​ന്ന് സി​എ​സ്ഐ ബി​ഷ​പ്പും ഇ​മാ​മും
Wednesday, September 15, 2021 2:57 PM IST
കോ​ട്ട​യം: മ​ത​സൗ​ഹാ​ർ​ദ​ത്തി​ൽ ഉ​ല​ച്ചി​ൽ ഉ​ണ്ടാ​ക്ക​രു​തെ​ന്ന് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മി​ന്‍റെ​യും സി​എ​സ്ഐ ബി​ഷ​പ്പി​ന്‍റെ​യും സം​യു​ക്ത പ്ര​സ്താ​വ​ന. ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ പ​ല​രു​മു​ണ്ടാ​കും. ലൗ ​ജി​ഹാ​ദോ, ന​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദോ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും ഇ​രു​വ​രും ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഹൗ​സി​ലാ​ണ് ബി​ഷ​പ്പ് മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​നും താ​ഴ​ത്ത​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ഇ​മാം ശം​സു​ദ്ദീ​ന്‍ മ​ന്നാ​നി ഇ​ല​വു​പാ​ല​വും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ​ത്. എ​ല്ലാ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളേ​യും എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

പാ​ലാ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സം​ഗ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും സി​എ​സ്ഐ ബി​ഷ​പ്പ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്ത​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.

സി​എ​സ്ഐ സ​ഭ​യു​ടെ നി​ല​പാ​ട് സ​മാ​ധാ​നം ആ​ണെ​ന്നും ബിഷപ്പ് വ്യ​ക്ത​മാ​ക്കി. അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് ബി​ഷ​പ്പി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​എ​സ്ഐ സ​ഭ സ്വീ​ക​രി​ച്ച നി​ല​പാ​ട്. സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ഐ​ക്യ​ത​യി​ൽ പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ റാ​ലി​യും ജാ​ഥ​യും ന​ട​ത്ത​രു​ത്. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ഇ​രു മ​തനേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.