ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​മോ; ഇ​ന്ന​റി​യാം
ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​മോ; ഇ​ന്ന​റി​യാം
Saturday, September 18, 2021 9:30 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് യോ​ഗം.

കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ക​യാ​ണെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര​വും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ദി​ന കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് കു​റ​യാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നൊ​പ്പം ബാ​റു​ക​ളി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ണ്ട്.

‌എ​ന്നാ​ൽ, തി​യ​റ്റ​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​നി​ട​യി​ല്ല. ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഇ​ന്ന​ലെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പ്ല​സ് വ​ൺ പ​രീ​ക്ഷ ഓ​ഫ് ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നു സു​പ്രീം കോ​ട​തി​യും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ഉ​യ​ർ​ന്ന ക്ലാ​സു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.