ആ​ശ്വാ​സം..! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 90 ശ​ത​മാ​ന​മാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
ആ​ശ്വാ​സം..! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 90 ശ​ത​മാ​ന​മാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Monday, September 20, 2021 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ആ​ദ്യ ഡോ​സ് 90 ശ​ത​മാ​ന​ത്തോ​ള​മാ​യ​താ​യി (89.84) ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 2,39,95,651 പേ​ര്‍​ക്കാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 37.35 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (99,75,323) ന​ല്‍​കി.

ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 3,39,28,182 ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യി. വ​യ​നാ​ട് ജി​ല്ല നേ​ര​ത്തെ ല​ക്ഷ്യം കൈ​വ​രി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ള്‍ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. വാ​കി​നേ​ഷ​ന് ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​നി​യും വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം. വാ​ക്‌​സി​നേ​ഷ​നോ​ട് ആ​രും വി​മു​ഖ​ത കാ​ണി​ക്ക​രു​ത്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രി​ല്‍ മ​ര​ണ നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്. കോ​വി​ഡി​നെ​തി​രാ​യ ജാ​ഗ്ര​ത ഇ​നി​യും തു​ട​ര​ണം. എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

കു​റ​ച്ച് കാ​ലം​കൂ​ടി പൊ​തു​പ​രി​പാ​ടി​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രാ​യ രോ​ഗി​ക​ള്‍ 75 ശ​ത​മാ​ന​ത്തോ​ളും വ​രും. അ​തി​നാ​ല്‍ ത​ന്നെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡെ​ങ്കി​പ്പ​നി​യി​ല്‍ ആ​ശ​ങ്ക വേ​ണ്ട. ഡെ​ങ്കി ര​ണ്ട് പു​തി​യ​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. ഡെ​ങ്കി ര​ണ്ട് പു​തി​യ വ​ക​ഭേ​ദ​മ​ല്ല. ഡെ​ങ്കി​പ്പ​നി​യി​ല്‍ 1, 2, 3, 4 എ​ന്നി​ങ്ങ​നെ 4 ടൈ​പ്പു​ക​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ കേ​ര​ള​മു​ള്‍​പ്പെ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ 4 ​വ​ക​ഭേ​ദ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഡെ​ങ്കി ര​ണ്ടി​നാ​ണ് ഗു​രു​ത​രാ​വ​സ്ഥ കൂ​ടു​ത​ലു​ള്ള​ത്. 2017ല്‍ ​സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യു​ടെ വ്യാ​പ​ന സ​മ​യ​ത്ത് ഡെ​ങ്കി ര​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.