ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം
ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം
Wednesday, September 22, 2021 4:02 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​ക്ക് ക്രൂ​ര​പീ​ഡ​നം. ഐ​ടി ജീ​വ​ന​ക്കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്യവേ യു​വ​തി​യെ ഡ്രൈ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​ക്ക് സ​മീ​പം സം​ഭ​വം. ഒ​രു പാ​ർ​ട്ടി ക​ഴി​ഞ്ഞ് രാ​ത്രി​യി​ൽ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു യു​വ​തി. സംഭവത്തിൽ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ത്രി വ​ഴി​യി​രി​കി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​യേ​ണ്ടി വ​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു.

ഹൊ​സൂ​ർ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ഴി​യ​രി​കി​ൽ നി​ന്ന് പ​ല​രോ​ടും സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ആ​രും സ​ഹാ​യി​ച്ചി​ല്ല. പി​ന്നീ​ട് സ്ത്രീ ​സു​ര​ക്ഷ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും എ​ന്നാ​ൽ സേ​വ​നം ല​ഭി​ച്ചി​ല്ലെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.