കെ​സി​ബി​സി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ര്‍ 29-ന്
കെ​സി​ബി​സി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ര്‍ 29-ന്
Wednesday, September 22, 2021 4:07 PM IST
കൊ​ച്ചി: കെ​സി​ബി​സി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ര്‍ 29-ന്. ​കേ​ര​ള​ത്തി​ലെ ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും ക​ര്‍​ഷ​ക​രും തീ​ര​ദേ​ശ​നി​വാ​സി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് കെ​സി​ബി​സി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ളം, അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. പ്ര​തി​സ​ന്ധി​ക​ള്‍ ഏ​റെ​യു​ണ്ടെ​ങ്കി​ലും പ്ര​ത്യാ​ശ​യോ​ടെ ഭാ​വി​യെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ക​ഴി​യ​ണം. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന  സാ​മൂ​ഹി​ക തി​ന്മ​ക​ള്‍ യു​വ​ജ​ന​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ത​ന്നെ​യും ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്.

വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സു​സ്ഥി​തി ത​ക​ര്‍​ക്കു​ന്ന സാ​മൂ​ഹി​ക തി​ന്മ​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ ക​ഴി​യ​ണം. ഇ​തി​നു സ​ഹാ​യ​ക​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ സ​മൂ​ഹ​ത്തി​ലെ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.