സ്കൂ​ൾ തു​റ​ക്ക​ൽ: സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം
സ്കൂ​ൾ തു​റ​ക്ക​ൽ: സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം
Thursday, September 23, 2021 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം. വ്യാഴാഴ്ച ചേ​ർ​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കും. സൂ​ക്ഷ്മ​ത​ല​ത്തി​ലു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ വ​രെ പ​രി​ശോ​ധി​ച്ചാ​വും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക. മ​റ്റു​വ​കു​പ്പു​ക​ളു​ടേ​യും സ​ഹാ​യം ഇ​വ​ർ തേ​ടും.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​വും അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക. ഓ​ഫ് ലൈ​നാ​യും ഓ​ണ്‍​ലൈ​നാ​യും ക്ലാ​സു​ക​ൾ ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു യോ​ഗ​ത്തി​നു ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി ക്ലാ​സു​ക​ളി​ൽ ഇ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​യോ ബ​ബി​ൾ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ക്ലാ​സു​ക​ൾ ഒ​രു​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​ട്ടും ആ​ശ​ങ്ക​യി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യാ​വും ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ക.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.