ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍; ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കാം
ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍; ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​കാം
Thursday, September 23, 2021 10:39 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ ഒ​രു ബെ​ഞ്ചി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ എ​ന്ന രീ​തി​യി​ലു​ള്ള ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് അ​ഭി​പ്രാ​യം ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

ക്ലാ​സ് തു​ട​ങ്ങി ആ​ദ്യ ഒ​രാ​ഴ്ച കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക്ലാ​സി​ലും സ്വ​ന്തം വീ​ട്ടി​ലും എ​ങ്ങ​നെ പാ​ലി​ക്ക​ണ​മെ​ന്ന ക്ലാ​സു​ക​ള്‍ ന​ല്‍​കും. ക്ലാ​സ് എ​ങ്ങ​നെ ക്ര​മീ​ക​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഷി​ഫ്റ്റ് അ​ടി​സ​സ്ഥാ​ന​ത്തി​ല്‍ ഉ​ച്ച​വ​രെ ക്ലാ​സു​ക​ള്‍ എ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​കാ​കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖോ​ബ്ര​ഗ​ഡെ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍ ബാ​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട മൂ​ന്നം​ഗ സ​മി​തി​യെ ഉ​ന്ന​ത​ത​ല യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.