ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം കൊ​ണ്ടു; ഞാ​യ​റാ​ഴ്ച ക​ര​യി​ലേ​ക്ക്
ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പം കൊ​ണ്ടു; ഞാ​യ​റാ​ഴ്ച ക​ര​യി​ലേ​ക്ക്
Saturday, September 25, 2021 10:26 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 95 കി​ലോ​മീ​റ്റ​റാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​നും ഗോ​പാ​ൽ​പൂ​രി​നും ഇ​ട​യി​ൽ ക​ര​തൊ​ടും.

ആ​ന്ധ്ര​യി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 28 വ​രെ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി ​മീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.