മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി
മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി
Friday, October 15, 2021 3:11 PM IST
ഡ​ൽ​ഹി: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. മ​ൻ​മോ​ഹ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

പ​നി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണ​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​യിം​സി​ലെ കാ​ര്‍​ഡി​യോ-​ന്യൂ​റോ വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യും മ​ൻ​മോ​ഹ​ൻ സിം​ഗി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.