സിം​ഗു​വി​ലെ കൊ​ല​പാ​ത​കം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
സിം​ഗു​വി​ലെ കൊ​ല​പാ​ത​കം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, October 15, 2021 10:26 PM IST
സിം​ഗു: സിം​ഗു അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​സ്ഥ​ല​ത്ത് യു​വാ​വി​നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സ​മ​ര​പ​ന്ത​ലി​ന് സ​മീ​പ​ത്തെ പോ​ലീ​സ് ബാ​രി​ക്കേ​ഡി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

സിം​ഖ് വി​ഭാ​ഗ​മാ​യ നി​ഹാം​ഗു​ക​ളാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സി​ഖ് വി​ശു​ദ്ധ​ഗ്ര​ന്ഥം ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ​ഞ്ചാ​ബ് ത​ര​ണ്‍​താ​ര​ണ്‍ സ്വ​ദേ​ശി ല​ക്ബീ​ര്‍ സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.