മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ലി​ൽ വൻ ദുരന്തം; 13 പേ​രെ കാ​ണാതാ​യി, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി
മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ലി​ൽ വൻ ദുരന്തം; 13 പേ​രെ കാ​ണാതാ​യി, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി
Saturday, October 16, 2021 3:57 PM IST
കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ലി​ൽ ഉ​രു​ൾ​പൊ​ട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേർ അകപ്പെട്ടു. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി മുൻ പഞ്ചായത്ത് അംഗം പറഞ്ഞു.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തോ​ടെ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ​സേ​ന വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി.

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും വെ​ള്ളം ക​യ​റി. കൂട്ടി​ക്ക​ലി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ​താ​യി ജി​ല്ലാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ലാ​ണ് മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.