അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു
അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു
Monday, October 18, 2021 11:46 AM IST
ആ​ല​പ്പു​ഴ: അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി, പൂ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. എ​ട​ത്വ-​ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല പാ​ത​യി​ലും കെ​എ​സ്ആ​ര്‍​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല.

കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വു ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​പ്പ​ര്‍​കു​ട്ട​നാ​ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യി. പെ​രു​മ​ഴ​യി​ലും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ ഏ​ഴോ​ളം പ​ഞ്ചാ​യ​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​താ​ണ് പ്ര​ള​യ​ഭീ​തി ഇ​ര​ട്ടി​ച്ച​ത്.



ജ​ല​നി​ര​പ്പ് അ​പ​ക​ട നി​ല​യി​ലാ​ണ് ഉ​യ​രു​ന്ന​ത്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ജ​ന​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. ജ​ന​പ്ര​തി​നി​ധി​ക​ളും ഫ​യ​ര്‍​ഫോ​ഴ്‌​സും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ ​റ്റെ​ടു​ത്തു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ എ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ള്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.

പ​മ്പാ​ന​ദി​യി​ലേ​യും മ​ണി​മ​ല​യാ​റ്റി​ലേ​യും ജ​ല​നി​ര​പ്പ് അ​പ​ക​ട നി​ല​യി​ല്‍ ഉ​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ര​ണ്ടു​മീ​റ്റ​റോ​ളം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക തോ​ടു​ക​ളും ഇ​ട​ത്തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. നെ​ടു​മ്പ്രം, നി​ര​ണം, മു​ട്ടാ​ർ, ത​ല​വ​ടി, എ​ട​ത്വ, വീ​യ​പു​രം, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.