ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; സ​മീ​ര്‍ വാം​ഖ​ഡെ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; സ​മീ​ര്‍ വാം​ഖ​ഡെ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
Sunday, October 24, 2021 5:38 PM IST
ഭോ​പ്പാ​ൽ: ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ട്ട ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ​ൻ ട്വി​സ്റ്റ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ സോ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​മീ​ര്‍ വാം​ഖ​ഡെ, കേ​സി​ലെ സാ​ക്ഷി​യാ​യ കെ.​പി ഗോ​സാ​വി തു​ട​ങ്ങി​യ​വ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ൽ.

കെ.​പി ഗോ​സാ​വി​യു​ടെ ബോ​ഡി​ഗാ​ർ​ഡാ​യ പ്ര​ഭാ​ക​ർ സെ​യി​ൽ ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. 18 കോ​ടി​യു​ടെ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് സാം ​ഡി​സൂ​സ​യു​മാ​യി ഗോ​സാ​വി സം​സാ​രി​ക്കു​ന്ന​ത് താ​ൻ കേ​ട്ടി​രു​ന്നു. ഇ​തി​ൽ എ​ട്ട് കോ​ടി രൂ​പ സ​മീ​ർ വാം​ഖ​ഡെ​യ്ക്കു ന​ൽ​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും പ്ര​ഭാ​ക​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.



അ​തേ ദി​വ​സം ഗോ​സ​വി, സാം ​ഡി​സൂ​സ, ഷാ​രൂ​ഖ് ഖാ​ന്‍റെ മാ​നേ​ജ​ർ പൂ​ജ ദ​ദ്‌​ലാ​നി എ​ന്നി​വ​ർ കാ​റി​നു​ള്ളി​ൽ 15 മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും പ്ര​ഭാ​ക​ർ വെ​ളി​പ്പെ​ടു​ത്തി. ഗോ​സാ​വി​യി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി താ​ന്‍ സാം ​ഡി​സൂ​സ​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ജീ​വ​നി​ല്‍ ഭ​യ​മു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​സാ​വി​ക്കൊ​പ്പ​മാ​ണ് റെ​യ്ഡ് ന​ട​ന്ന ദി​വ​സം താ​ന്‍ ക​പ്പ​ലി​ല്‍ പോ​യ​ത്. റെ​യ്ഡ് ന​ട​ന്ന​തി​ന് പി​ന്നാ​ലെ ചി​ല വെ​ള്ള​ക്ക​ട​ലാ​സു​ക​ളി​ല്‍ ത​ന്നോ​ട് ഒ​പ്പി​ടാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​തോ മ​റ്റോ താ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്ര​ഭാ​ക​ര്‍ വെ​ളി​പ്പെ​ടു​ത്തി. റെ​യ്ഡി​നി​ടെ ക​പ്പ​ലി​ല്‍​നി​ന്നു​ള്ള ചി​ല ദൃ​ശ്യ​ങ്ങ​ള്‍ താ​ന്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ലൊ​ന്നി​ല്‍ ഗോ​സാ​വി ആ​ര്യ​നെ ഫോ​ണ്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്നും പ്ര​ഭാ​ക​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ ആ​ഡം​ബ​ര ക​പ്പ​ലി​ലെ ഗോ​സാ​വി​യു​ടെ സാ​ന്നി​ധ്യം വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ഭാ​ക​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​മീ​ര്‍ വാം​ഖ​ഡെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.