സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണം; പ്ര​കാ​ശ് ഝാ​യ്ക്കെ​തി​രെ ബ​ജ്റം​ഗ് ദ​ൾ ആ​ക്ര​മ​ണം
സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണം; പ്ര​കാ​ശ് ഝാ​യ്ക്കെ​തി​രെ ബ​ജ്റം​ഗ് ദ​ൾ ആ​ക്ര​മ​ണം
Monday, October 25, 2021 8:21 PM IST
ഭോ​പ്പാ​ൽ: സം​വി​ധാ​യ​ക​ൻ പ്ര​കാ​ശ് ഝാ​യു​ടെ സി​നി​മ സെ​റ്റി​ൽ ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. പ്ര​കാ​ശ് ഝാ​യു​ടെ മു​ഖ​ത്ത് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ മ​ഴി എ​റി​ഞ്ഞു. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

ബോ​ബി ഡി​യോ​ൾ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ശ്ര​മം എ​ന്ന വെ​ബ് സീ​രീ​സ് ഹി​ന്ദു​ത്വ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വെ​ബ് സീ​രി​സി​ന്‍റെ പേ​ര് മാ​റ്റാ​തെ സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ബ​ജ്റം​ഗ് ദ​ൾ പ​റ​യു​ന്ന​ത്. ജ​യ് ശ്രീ ​റാം വി​ളി​ക​ളോ​ടെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​കാ​ശ് ഝാ​യു​ടെ സെ​റ്റി​ലേ​ക്ക് അ​ക്ര​മി​ക​ൾ ത​ള്ളി​ക്ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.