ആ​സാ​മി​ല്‍ എ​ട്ട് കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
ആ​സാ​മി​ല്‍ എ​ട്ട് കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി
Tuesday, October 26, 2021 2:19 PM IST
നാ​ഗോ​ൺ: ആ​സാ​മി​ല്‍ എ​ട്ട് കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ക​ര്‍​ബി ആം​ഗ്ലോം​ഗ്, നാ​ഗോ​ണ്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ക​ര്‍​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ ദി​മാ​പു​ര്‍ സ​ണ്‍​ഡേ ബ​സാ​ര്‍ വ​ഴി നാ​ല് പേ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ ഇ​വ​ര്‍ പോ​ലീ​സി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.

പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ കി​ട​ന്ന​യാ​ളി​ല്‍ നി​ന്നും ആ​റ് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 626 ഗ്രാം ​ഹെ​റോ​യി​ന്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ക്ഷ​പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ നാ​ഗാ​ലാ​ന്‍​ഡി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം.

ര​ണ്ടു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 303 ഗ്രാം ​ഹെ​റോ​യി​നു​മാ​യാ​ണ് നാ​ഗോ​ണി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ലാ​ണ് ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ര്‍​കെ ഹോ​പ്പിം​ഗ്‌​സ​ണ്‍ എ​ന്ന​യാ​ളാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ദി​മാ​പു​രി​ല്‍ നി​ന്നും നാ​ഗോ​ണി​ലേ​ക്കാ​ണ് ഇ​യാ​ള്‍ ഹെ​റോ​യി​ന്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പി​ടി​യി​ലാ​യ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.