നൃ​ത്ത സം​വി​ധാ​യ​ക​ൻ ശി​വ​ശ​ങ്ക​ർ മാ​സ്റ്റ​ർ അ​ന്ത​രി​ച്ചു
നൃ​ത്ത സം​വി​ധാ​യ​ക​ൻ ശി​വ​ശ​ങ്ക​ർ മാ​സ്റ്റ​ർ അ​ന്ത​രി​ച്ചു
Monday, November 29, 2021 4:04 AM IST
ഹൈ​ദ​രാ​ബാ​ദ്: നൃ​ത്ത സം​വി​ധാ​യ​ക​ൻ ശി​വ​ശ​ങ്ക​ർ മാ​സ്റ്റ​ർ (72) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തെ​ലു​ങ്ക് ത​മി​ഴ് സി​നി​മ​ക​ളി​ലു​ടെ​യാ​ണ് ശി​വ​ശ​ങ്ക​ർ ശ്ര​ദ്ധേ​യ​നാ​യ​ത്.

എ​ണ്ണൂ​റോ​ളം സി​നി​മ​ക​ൾ​ക്ക് നൃ​ത്ത​സം​വി​ധാ​നം ഒ​രു​ക്കി. ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

തി​രു​ടാ തി​രു​ടി എ​ന്ന ചി​ത്ര​ത്തി​ലെ മ​ൻ​മ​ദ​രാ​സ, എ​സ്.​എ​സ്. രാ​ജ​മൗ​ല​വി​യു​ടെ മ​ഗ​ധീ​ര എ​ന്ന ചി​ത്ര​ത്തി​ലെ ധീ​രാ ധീ​രാ, ബാ​ഹു​ബ​ലി, സൂ​ര്യ​വം​ശം തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ൾ​ക്ക് നൃ​ത്ത സം​വി​ധാ​ന​മൊ​രു​ക്കി​യ​ത് ശി​വ​ശ​ങ്ക​ർ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.