വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഹ​ർ​ഭ​ജ​നെ മ​റി​ക​ട​ന്ന് അ​ശ്വി​ൻ; മു​ന്നി​ലു​ള്ള​ത് കും​ബ്ലെ​യും ക​പി​ൽ​ദേ​വും
വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഹ​ർ​ഭ​ജ​നെ മ​റി​ക​ട​ന്ന് അ​ശ്വി​ൻ; മു​ന്നി​ലു​ള്ള​ത് കും​ബ്ലെ​യും ക​പി​ൽ​ദേ​വും
Tuesday, November 30, 2021 9:47 AM IST
കാ​ൺ​പൂ​ർ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ പു​തി​യ നേ​ട്ട​വു​മാ​യി ഓ​ഫ്‌ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ. ഇ​ന്ത്യ​ൻ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ മൂ​ന്നാ​മ​നാ​യി​രി​ക്കു​ക​യാ​ണ് അ​ശ്വി​ൻ. 418 വി​ക്ക​റ്റു​ക​ളു​മാ​യി മു​ൻ ഇ​ന്ത്യ​ൻ താ​രം ഹ​ർ​ഭ​ജ​ൻ സിം​ഗി​നെ​യാ​ണ് താ​രം മ​റി​ക​ട​ന്ന​ത്.

കാ​ൺ​പൂ​രി​ൽ ഇ​ന്ത്യ​യും ന്യൂ​സീ​ല​ൻ​ഡും ത​മ്മി​ലു​ള്ള ആ​ദ്യ ടെ​സ്റ്റി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​ശ്വി​ൻ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കി​വീ​സ് ഓ​പ്പ​ണ​ർ ടോം ​ലാ​ഥ​ത്തെ പു​റ​ത്താ​ക്കി​യ​തോ​ടെ നേ​ട്ടം 418 ആ​യി. മ​ത്സ​ര​ത്തി​ൽ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് താ​രം വീ​ഴ്ത്തി​യ​ത്.

417 വി​ക്ക​റ്റ് വീ​ഴ​ത്താ​ന്‍ ഹ​ര്‍​ഭ​ജ​ന് 103 മ​ത്സ​ര​ങ്ങ​ള്‍ വേ​ണ്ടി വ​ന്നി​രു​ന്നു. എ​ന്നാ​ൽ 80 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് അ​ശ്വി​ന്‍ റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. പു​തി​യ നേ​ട്ട​ത്തി​ല്‍ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ക​പി​ല്‍ ദേ​വും അ​നി​ല്‍ കും​ബ്ലെ​യു​മാ​ണ് ഇ​ന്ത്യ​ൻ വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ ഇ​നി അ​ശ്വി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തി​ഹാ​സ ലെ​ഗ് സ്പി​ന്ന​റാ​യ കും​ബ്ലെ 132 ടെ​സ്‌​റ്റു​ക​ളി​ൽ നി​ന്ന് 619 വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ക​പി​ൽ ദേ​വ് 131 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 434 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ടെ​സ്റ്റ് വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ ഇ​പ്പോ​ൾ പ​തി​മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ശ്വി​ൻ. 800 വി​ക്ക​റ്റു​ക​ളു​മാ​യി ശ്രീ​ല​ങ്ക​ൻ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.