സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി
സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി
Friday, December 3, 2021 1:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്നും നി​​​​രാ​​​​ശ​​​​യി​​​​ലാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ എ​​​​ത്ര​​​​നാ​​​​ൾ ക്ഷ​​​​മി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ൽ അ​​​​ദ്ഭു​​​​ത​​​​മാ​​​​ണെ​​​​ന്നും ബി​​​​ജെ​​​​പി എം​​​​പി വ​​​​രു​​​​ൺ ഗാ​​​​ന്ധി. പ്ര​​​​തി​​​​രോ​​​​ധം, പോ​​​​ലീ​​​​സ്, റെ​​​​യി​​​​ൽ​​​​വേ, വി​​​​ദ്യാ​​​​ഭ്യാ​​​​സം അ​​​​ട​​​​ക്ക​​​​മു​​​​ള്ള മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ കു​​​​റ​​​​ഞ്ഞു. ആ​​​​ദ്യം സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട്, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​പ്പോ​​​​ൾ ചോ​​​​ദ്യ​​​​പേ​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി, പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി വ​​​ർ​​​ഷ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഫ​​​ലം വ​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​​ട് അ​​​​ഴി​​​​മ​​​​തി​​​​യും വ​​​​ന്നും. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി റെ​​​​യി​​​​ൽ​​​​വേ ഗ്രൂ​​​​പ്പ് ഡി ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് 1.25 കോ​​​​ടി യു​​​​വാ​​​​ക്ക​​​​ളാ​​​​ണ്. ക​​​​ര​​​​സേ​​​​നാ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ കാ​​​​ര്യ​​​​വും ഇ​​​ങ്ങ​​​നെ​​​ത​​​ന്നെ. ഇ​​​​ന്ത്യ​​​​യി​​​​ലെ യു​​​​വാ​​​​ക്കാ​​​​ൾ എ​​​​ത്ര​​​​നാ​​​​ൾ ക്ഷ​​​മി​​​​ക്കും- വ​​​​രു​​​​ൺ ഗാ​​​​ന്ധി ട്വീ​​​​റ്റ് ചെ​​​​യ്തു.

മ​​​​ത്സ​​​​ര​​​​പ​​​​രീ​​​​ക്ഷാ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​മൂ​​​​ലം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 17 പ​​​​രീ​​​​ക്ഷ​​​​ക​​​​ളാ​​​​ണു റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. സ്വ​​​​കാ​​​​ര്യ ജോ​​​​ലി​​​​യു​​​​മാ​​​​യി ആ​​​​ളു​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ന്നും വ​​​​രു​​​​ൺ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. സാ​​​​ന്പ​​​​ത്തി​​​​കം, തൊ​​​​ഴി​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ്ഥി​​​​രം വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​ണു പി​​​​ലി​​​​ഭി​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ വ​​​​രു​​​​ൺ ഗാ​​​​ന്ധി. വി​​​​വാ​​​​ദ കാ​​​​ർ​​​​ഷി​​​​ക നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക സ​​​​മ​​​​ര​​​​ത്തെ​​​​യും വ​​​​രു​​​​ൺ​ ഗാ​​​​ന്ധി പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.