വാക്സിനെടുത്തില്ലെങ്കിൽ ശന്പളമില്ല! വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു
വാക്സിനെടുത്തില്ലെങ്കിൽ ശന്പളമില്ല! വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു
Friday, December 3, 2021 11:23 AM IST
മധുര: രണ്ടു കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കു ശമ്പളമില്ലെന്നു സര്‍ക്കുലര്‍, സംഭവം വിവാദമായതോടെ പിന്‍വലിച്ച് അധികൃതര്‍. തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ (ടാങ്കെഡ്‌കോ) ആണ് വിവാദ സര്‍ക്കുലര്‍ ഇറക്കി പുലിവാലു പിടിച്ചത്.

മൂന്നു ദിവസം മുമ്പാണ് കോര്‍പറേഷന്‍ ചീഫ് എന്‍ജിനിയര്‍ ഉമാദേവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് ജീവനക്കാരില്‍നിന്ന് ഉണ്ടായത്. വാക്‌സിന്‍ എടുക്കുക എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആരെയും നിർബന്ധിക്കാനാവില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമർശവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ക്കു ഡിസംബറിലെ ശമ്പളം ലഭിക്കില്ല എന്നതായിരുന്നു സര്‍ക്കുലര്‍. നവംബര്‍ 26ന്‌ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വാകിസിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, തീരുമാനം വിവാദമായതോടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും എല്ലാവരെക്കൊണ്ടും വാക്‌സിന്‍ എടുപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നു മാത്രമാണ് പറഞ്ഞതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പൊതുജനങ്ങളുമായി സന്പർക്കത്തിലുള്ള ജോലി ചെയ്യുന്നവർ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശിച്ചത്.

അതിന്‍റെ പേരിൽ ചീഫ് എന്‍ജിനിയര്‍ സ്വന്തം നിലയിലാണ് വാക്‌സിനെടുക്കാത്തവര്‍ക്കു ശമ്പളമില്ലെന്ന ഉത്തരവ് പുറത്തിറക്കിയതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ജീവനക്കാരെക്കൊണ്ടു വാക്സിൻ എടുപ്പിക്കാൻ വിവിധ കന്പനികൾ പരമാവധി ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുതെന്നു വാദിക്കുന്ന നിരവധി സംഘടനകളും രംഗത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.