യുപിയിൽ വീണ്ടും ക്രൂരത: ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ
യുപിയിൽ വീണ്ടും ക്രൂരത: ആ​റു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ
Saturday, December 4, 2021 4:07 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഹ​പു​ര്‍ ടൗ​ണി​ല്‍ താ​മ​സി​ക്കു​ന്ന ആ​റു വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു ദി​വ​സം മു​ന്‍​പ് കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഇ​തി​നു പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ അ​യ​ല്‍​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു പെ​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യോ എ​ന്ന​കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ.

ഈ ​വീ​ട്ടു​മ​ട​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ര​മി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.