ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തിൽ പീഡിപ്പിച്ചെന്നു പരാതി; പ്രിൻസിപ്പൽ അടക്കം പ്രതികൾ
ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തിൽ പീഡിപ്പിച്ചെന്നു പരാതി; പ്രിൻസിപ്പൽ അടക്കം പ്രതികൾ
Monday, December 6, 2021 2:52 PM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്രി​ൻ​സി​പ്പ​ൽ അ​ട​ക്കം ഒ​ന്പ​തു ​പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി കേ​സ് ത​ല​ശേ​രി എ​സി​പി​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്രി​ൻ​സി​പ്പ​ൽ എ. ​ര​വീ​ന്ദ്ര​ൻ ത​ന്നെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യാ​ണ് ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി.

ഓ​ഫീ​സ് റൂ​മി​നു​ള്ളി​ൽ വ​ച്ചു ത​ന്നെ ക​യ​റി​പ്പി​ടി​ച്ചെ​ന്നും അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ചെ​ന്നും സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടാ​ൻ ത​നി​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞ​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ അ​വ​ർ ത​യാ​റാ​കാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്. പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ മാ​നേ​ജ്മെ​ന്‍റി​നോ​ടു പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്കു​നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും യു​വ​തി പ​റ​യു​ന്നു.

ലൈം​ഗി​ക പീ​ഡ​നം, ഭീ​ഷ​ണി മു​ഴ​ക്ക​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, യു​വ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ൻ​സി​പ്പ​ൽ എ.​ര​വീ​ന്ദ്ര​ൻ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.