താ​നൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് വ​യ​സു​കാ​രി മ​രി​ച്ചു
താ​നൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് വ​യ​സു​കാ​രി മ​രി​ച്ചു
Monday, December 6, 2021 3:54 PM IST
മ​ല​പ്പു​റം: താ​നൂ​ർ ചു​ങ്ക​ത്ത് ഗു​ഡ്സ് ഓ​ട്ടോ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് വ​യ​സു​കാ​രി മ​രി​ച്ചു. താ​നാ​ളൂ​ർ അ​രീ​ക്കാ​ട് വ​ട​ക്കി​നി​യേ​ട​ത്ത് അ​ഷ്റ​ഫി​ന്‍റെ മ​ക​ൾ സ​ഫ്ന ഷെ​റി​നാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ വെ​ട്ടു​കു​ളം സ്വ​ദേ​ശി സാ​ക്കി​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് പ​രി​ക്കേ​റ്റ സാ​ക്കി​ർ.

രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​ഡ്സ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് പെ​ണ്‍​കു​ട്ടി സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.