രാ​ഷ്ട്ര​പ​തി മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
രാ​ഷ്ട്ര​പ​തി മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
Wednesday, December 8, 2021 5:56 PM IST
മും​ബൈ: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ത​ന്‍റെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ച​താ​യി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ക്കേ​റ്റ ഒ​രു പു​രു​ഷ​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് എ​ൻ​ഡി​എ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ​യും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​ർ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്ന് ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ൺ ക​ന്‍റോ​ൺ​മെ​ന്‍റി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ എം​ഐ 17 ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്. ലാ​ൻ​ഡിം​ഗി​ന് പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബി​പി​ൻ റാ​വ​ത്തി​ന് പു​റ​മേ, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ​ർ, ലെ​ഫ്. കേ​ണ​ൽ ഹ​ർ​ജീ​ന്ദ​ർ സിം​ഗ്, എ​ൻ.​കെ. ഗു​ർ​സേ​വ​ക് സിം​ഗ്, എ​ൻ.​കെ. ജി​തേ​ന്ദ്ര​കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് വി​വേ​ക് കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ൽ​ദാ​ർ സ​ത്പാ​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യോ​മ​സേ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.