ഡി​ജി​പി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
ഡി​ജി​പി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
Wednesday, December 8, 2021 6:22 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് വി​ളി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം.

എ​സ്പി റാ​ങ്കി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് യോ​ഗം.

പോ​ലീ​സി​ന്‍റെ പ്ര​തിഛാ​യ ന​ഷ്ട​മാ​കു​ന്ന നി​ര​വ​ധി സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം. പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.