മ​ണ്ണി​ന്‍റെ മ​ക്ക​ളു​ടെ വി​ജ​യം..! ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ച്ചു; ഇ​നി അ​വ​ർ വീ​ടു​ക​ളി​ലേ​ക്ക്
മ​ണ്ണി​ന്‍റെ മ​ക്ക​ളു​ടെ വി​ജ​യം..! ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ച്ചു; ഇ​നി അ​വ​ർ വീ​ടു​ക​ളി​ലേ​ക്ക്
Thursday, December 9, 2021 3:24 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് പ​ര്യ​വ​സാ​നം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ആ​ദ​രാ​ഞ്ജ​ലി ദി​ന​മാ​യും ശ​നി​യാ​ഴ്ച വി​ജ​യാ​ഘോ​ഷ​മാ​യും ആ​ച​രി​ക്കും. ഇ​തി​നു ശേ​ഷം അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. ജ​നു​വ​രി 15ന് ​അ​വ​ലോ​ക​ന യോ​ഗം ചേ​രും. കേ​ന്ദ്രം വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം വീ​ണ്ടും തു​ട​ങ്ങു​മെ​ന്നും സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

മി​നി​മം താ​ങ്ങു​വി​ല​യ്ക്ക് നി​യ​മ പ​രി​ര​ക്ഷ ന​ൽ​കു​ക, വൈ​ദ്യു​തി ഭേ​ദ​ഗ​തി നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്കു​ക, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​ർ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള പോ​ലീ​സ് കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്രം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ പി​ന്മാ​റി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ങ്ങു​വി​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ക​മ്മി​റ്റി​യി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി അ​ഞ്ചു​പേ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി ഉ​റ​പ്പു​ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ മേ​ൽ ചു​മ​ത്തി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്രം ബു​ധ​നാ​ഴ്ച ഉ​റ​പ്പു​ന​ൽ​കി.

ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല​യി​ലെ പ്ര​തി​ക​ൾ​ക്കു നേ​രേ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ഭേ​ദ​ഗ​തി നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​രി​ച്ച ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​രു​ക​ൾ അ​റി​യി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.