കാ​യം​കു​ളത്ത് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേസിൽ യു​വ​തി പി​ടി​യി​ൽ
കാ​യം​കു​ളത്ത് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേസിൽ യു​വ​തി പി​ടി​യി​ൽ
Sunday, August 7, 2022 9:31 PM IST
കാ​യം​കു​ളം: മാ​വേ​ലി​സ്റ്റോ​റി​ൽ വ​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. ഗു​രു​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ജാ​സ്മി​ൻ (46) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ സ്കൂ​ട്ട​റി​ലെ​ത്തി മാ​ല പ​റി​ച്ച ഒ​ന്നാം പ്ര​തി കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി തോ​മ​സ് കു​ര്യാ​ക്കോ​സ്, ര​ണ്ടാം പ്ര​തി കൊ​ല്ലം ശൂ​ര​നാ​ട് തെ​ക്ക്‌ ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് പ്ലാ​വി​ള​യി​ൽ വി​ഷ്ണു ച​ന്ദ്ര​ൻ (29) എ​ന്നി​വ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ര​ണ്ടാം പ്ര​തി​യാ​യ വി​ഷ്ണു ച​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മാ​ല ഒ​ന്നാം പ്ര​തി​യാ​യ തോ​മ​സ് കു​ര്യാ​ക്കോ​സി​ന്‍റെ സു​ഹൃ​ത്താ​യ ജാ​സ്മി​നെ ഏ​ൽ​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ജാ​സ്മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും മോ​ഷ​ണ മു​ത​ലാ​യ സ്വ​ർ​ണമാ​ല ആ​ല​പ്പു​ഴ​യി​ലു​ള്ള ജൂ​വ​ല​റി​യി​ൽ വി​റ്റ​താ​യി തെ​ളി​ഞ്ഞെ​ന്നും ജൂ​വ​ല​റി​യി​ൽ നി​ന്നും മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.