തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്: സീ​റോ മ​ല​ബാ​ർ മീ​ഡി​യ ക​മ്മീ​ഷ​ൻ
തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്: സീ​റോ മ​ല​ബാ​ർ മീ​ഡി​യ ക​മ്മീ​ഷ​ൻ
Thursday, August 18, 2022 9:16 PM IST
കാ​ക്ക​നാ​ട്: തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് സീ​റോ മ​ല​ബാ​ർ മീ​ഡി​യ ക​മ്മീ​ഷ​ൻ. കു​ർ​ബാ​ന വി​ഷ​യ​ത്തി​ൽ വ​ത്തി​ക്കാ​ന്‍റെ സു​പ്ര​ധാ​ന നീ​ക്കം എ​ന്ന ത​ര​ത്തി​ൽ തി​ക​ച്ചും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ വാ​ർ​ത്ത​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചി​ല പ​ത്ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടെ​ന്നും മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വാ​ർ​ത്ത​ക​ളി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യോ, പൗ​ര​സ്ത്യ തി​രു​സം​ഘ​മോ സീ​റോ​മ​ല​ബാ​ർ സി​ന​ഡി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചും, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചും നേ​ര​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യ​ത​ല്ലാ​തെ പു​തു​താ​യി നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പി​താ​വ് മാ​ർ​പാ​പ്പ​യു​ടെ​യും, പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന്‍റെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും, സ​ഭ​യു​ടെ മു​ഴു​വ​ൻ പി​ന്തു​ണ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് സി​ന​ഡ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ഏ​കീ​കൃ​ത അ​ർ​പ്പ​ണ​രീ​തി​യെ സം​ബ​ന്ധി​ച്ചും, സ്ഥ​ല​വി​ല്പ​ന​യി​ലെ ന​ഷ്ടം നി​ക​ത്ത​ലി​നെ സം​ബ​ന്ധി​ച്ചും കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് സ​ഭ ഇ​തി​നോ​ട​കം ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന രീ​തി​യി​ലു​ള്ള വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ത്ത​രം വാ​ർ​ത്ത​ക​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.