ക​ർ​ണാ​ട​ക​യി​ൽ ഗോ​ഡ്‌​സെ​യു​ടെ​യും സ​വ​ര്‍​ക്ക​റു​ടെ​യും ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ച് ഹി​ന്ദു മ​ഹാ​സ​ഭ
ക​ർ​ണാ​ട​ക​യി​ൽ ഗോ​ഡ്‌​സെ​യു​ടെ​യും സ​വ​ര്‍​ക്ക​റു​ടെ​യും ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ച് ഹി​ന്ദു മ​ഹാ​സ​ഭ
Friday, August 19, 2022 8:19 PM IST
മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഗോ​ഡ്‌​സെ​യു​ടെ​യും സ​വ​ര്‍​ക്ക​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളു​ള്ള ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ച് ഹി​ന്ദു മ​ഹാ​സ​ഭ. മം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ല്‍ സൂ​റ​ത്ക​ല്ലി​ലും പ​ന​മ്പൂ​രി​ലു​മാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.

ര​ണ്ടു ബാ​ന​റു​ക​ളും പി​ന്നീ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ നീ​ക്കം​ചെ​യ്തു. ഉ​ഡു​പ്പി ബ്ര​ഹ്‌​മ​ഗി​രി സ​ര്‍​ക്കി​ളി​ലും കു​ന്ദാ​പു​ര​ത്തു​മാ​ണ് സ​വ​ര്‍​ക്ക​റു​ടെ മാ​ത്രം ചി​ത്ര​ങ്ങ​ളു​മാ​യി ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ സ​വ​ര്‍​ക്ക​റു​ടെ ചി​ത്ര​വു​മാ​യി സൂ​റ​ത്ക​ല്‍ ഫ്‌​ളൈ ഓ​വ​റി​നു മു​ക​ളി​ല്‍ ബാ​ന​ര്‍ സ്ഥാ​പി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ര്‍ ഇ​ത് നീ​ക്കം​ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹി​ന്ദു​മ​ഹാ​സ​ഭ പ്രാ​ദേ​ശി​ക നേ​താ​വ് രാ​ജേ​ഷ് പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം പ​ര​സ്യ​മാ​യി ബാ​ന​റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

രാ​ജേ​ഷി​ന്‍റെ പേ​രും ചി​ത്ര​വു​മാ​യി ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് സ്ഥാ​പി​ച്ച ബാ​ന​റി​ല്‍ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൂ​റ​ത്ക​ല്ലി​ല്‍ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ബാ​ന​റു​ക​ള്‍ നീ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് കാ​വ​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​ഡു​പ്പി ബ്ര​ഹ്‌​മ​ഗി​രി സ​ര്‍​ക്കി​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​യ​ര്‍​ത്തി​യ സ​വ​ര്‍​ക്ക​റി​ന്‍റെ ബാ​ന​ര്‍ പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി. ഈ ​സ്ഥ​ല​ത്ത് സ​വ​ര്‍​ക്ക​റി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.