ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്‌ഞൻ ഗംഗൈ അമരന്
Tuesday, January 10, 2017 9:00 AM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത സംഗീതജ്‌ഞൻ ഗംഗൈ അമരന്. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു. 14ന് ശബരിമലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിക്കും.

പ്രശസ്ത സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ് ഗംഗൈ അമരൻ. ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ അമരൻ. 3000ൽ ഏറെ ഗാനങ്ങൾ രചിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.