കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കു സ്കൂ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
Thursday, October 18, 2018 11:13 PM IST
ഡെ​റാ​ഡൂ​ണ്‍: കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കു സ്കൂ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കി​ല്ലെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബോ​ർ​ഡിം​ഗ് സ്കൂ​ളി​ൽ പ്ര​വേ​ശ​ന​ത്തി​നെ​ത്തി​യ കൗ​മാ​ര​ക്കാ​രി​ക്കാ​ണു സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്.

മു​ന്പു പ​ഠി​ച്ചി​രു​ന്ന ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലെ നാ​ലു മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഓ​ഗ​സ്റ്റ് പ​തി​നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. സെ​പ്റ്റം​ബ​റി​ൽ കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് കു​ട്ടി​യെ സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വെ​ളി​ച്ച​ത്തു​വ​രു​ന്ന​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ കു​ട്ടി​ക​ളെ​യും വീ​ഴ്ച വ​രു​ത്തി​യ സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​സ്കൂ​ളി​ൽ​നി​ന്നു പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണു പെ​ണ്‍​കു​ട്ടി​ക്കു ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. സ​മീ​പി​ച്ച ചി​ല സ്കൂ​ളു​ക​ൾ പ്ര​വേ​ശ​നം ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ, പീ​ഡ​ന ഇ​ര​യാ​യ​തി​നാ​ൽ പ്ര​വേ​ശ​ന​മി​ല്ല എ​ന്നാ​യി​രു​ന്നു ഒ​രു സ്കൂ​ളി​ന്‍റെ മ​റു​പ​ടി. ഈ ​സ്കൂ​ളി​നെ​തി​രേ​യാ​ണ് ഇ​ര​യു​ടെ കു​ടും​ബം നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച സി​ബി​എ​സ്ഇ സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സ്കൂ​ളി​ന്‍റെ അ​നു​മ​തി സി​ബി​എ​സ്ഇ റ​ദ്ദു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.