ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു
Tuesday, January 22, 2019 6:31 PM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ൾ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു. ച​മോ​ലി​യി​ലെ ഗോ​പേ​ശ്വ​ർ പ്ര​ദേ​ശ​ത്തു​ള്ള സ​ര​സ്വ​തി ശി​ശു മ​ന്ദി​രം സ്കൂ​ളാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ഇവിടെ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനേത്തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്. കെട്ടിടത്തിന്‍റെ മേൽക്കൂരയുൾപ്പെടെയാണ് തകർന്ന് വീണത്.

ജനുവരി ആദ്യം മുതൽ സംസ്ഥാനത്ത് കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ദിവസങ്ങൾക്ക് മുന്നേ മഴയുമെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.