പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ആ​ർ​ഡി​എ​ക്സ്
Saturday, February 16, 2019 4:02 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​നി​ക​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ആ​ർ​ഡി​എ​ക്സ്. ശ​ക്തി​യേ​റി​യ 60 കി​ലോ ആ​ർ​ഡി​എ​ക്സ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് സി​ആ​ർ​പി​എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പു​ൽ​വാ​മ​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക​ൾ​ക്ക് നേ​ർ​ക്ക് ഭീ​ക​ര​ൻ 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു ക​യ​റ്റി​യെ​ന്നാ​യി​ന്നു പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സ്കോ​ർ​പി​യോ അ​ല്ലെ​ന്നും സെ​ഡാ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്ത​യി​ൽ 80 മീ​റ്റ​റോ​ളം അ​ക​ലെ വ​രെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ചി​ത​റി​യെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.