ഒ​രി​ക്ക​ൽ മ​മ​ത​യു​ടെ അ​ടു​പ്പ​ക്കാ​രി; മു​ൻ ഐ​പി​എ​സു​കാ​രി ബി​ജെ​പി സ്ഥാ​നാ​ർ​ഥി
Friday, March 22, 2019 3:35 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഒ​രി​ക്ക​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യോ​ട് അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന ഭാ​ര​തി ഘോ​ഷാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഘാ​ട്ട​ൽ സീ​റ്റി​ൽ​നി​ന്ന് ഭാ​ര​തി ജ​ന​വി​ധി തേ​ടും. ന​ട​ൻ ദേ​വാ​ണ് മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. തൃ​ണ​മൂ​ലി​ന് മേ​ൽ​ക്കൈ​യു​ള്ള മ​ണ്ഡ​ല​മാ​ണ് ഇ​ത്.

ബം​ഗാ​ളി​ൽ ഏ​റെ ജ​ന​പ്രീ​തി​യു​ള്ള ര​ണ്ടു പേ​രു​ടെ ഏ​റ്റു​മു​ട്ട​ൽ മ​മ​ത​യു​ടെ ക​രു​ത്ത് അ​ള​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ന​ടീ​ന​ട​ൻ​മാ​രെ​യും പ്ര​മു​ഖ മു​ഖ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ക്കു​റി മ​മ​ത സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ആ​റും വ​ർ​ഷം വെ​സ്റ്റ് മി​ഡ്നാ​പു​ർ എ​സ്പി​യാ​യി​രു​ന്ന ഭാ​ര​തി, 2017 ഡി​സം​ബ​റി​ൽ സ്ഥാ​ന​മാ​റ്റ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ രാ​ജി​വ​ച്ചു. 2014-ൽ ​ഭാ​ര​തി​ക്ക് പോ​ലീ​സ് സ​ർ​വീ​സ് മെ​ഡ​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ളി​ലെ പ്ര​മു​ഖ സി​നി​മാ താ​ര​മാ​ണ് ദേ​വ് എ​ന്നി​യ​പ്പെ​ടു​ന്ന ദീ​പ​ക് അ​ധി​കാ​രി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് വ​ൻ ആ​രാ​ധ​ക വൃ​ന്ദ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.