രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ
Monday, April 22, 2019 7:38 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​തി​ക​ര​ണം.

പൊ​തു​ജീ​വി​തം ന​യി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ നി​ര​ന്ത​രം ക​ള്ള​ങ്ങ​ള്‍ പ​റ​യു​ന്ന​ത് ക​ഷ്ട​മാ​ണ്. ഒ​രു ദേ​ശീ​യ പാ​ര്‍​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ള്ള​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ ക​ഷ്ടം തോ​ന്നു​ന്നു​വെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ച​ർ​ത്തു.

റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ക​ണ്ടെ​ത്തി​യെ​ന്ന് രാ​ഹു​ൽ പ​രാ​മ​ർ​ശി​ച്ച​ത്. ഇ​തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ രാ​ഹു​ലി​നോ​ട് സു​പ്രീം​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഈ ​നോ​ട്ടീ​സി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് രാ​ഹു​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.