ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ കേ​ന്ദ്ര സേ​ന ആ​വ​ശ്യ​പ്പെ​ട്ടു; ആ​രോ​പ​ണ​വു​മാ​യി മ​മ​ത
Tuesday, April 23, 2019 7:23 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സേ​ന ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മാ​ൽ​ദ​ഹ ദ​ക്ഷി​ൻ, ബ​ലൂ​ർ​ഘ​ട്ട് ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന ബി​ജെ​പി​ക്കു​വേ​ണ്ടി വോ​ട്ട് തേ​ടി​യെ​ന്നാ​ണ് തൃ​ണ​മൂ​ൽ നേ​താ​വു കൂ​ടി​യാ​യ മ​മ​ത ആ​രോ​പി​ച്ച​ത്. സം​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു​ള്ളി​ൽ ക​ട​ന്നി​രു​ന്ന കേ​ന്ദ്ര​സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ വോ​ട്ട​ർ​മാ​രോ​ട് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​നു​ള്ള അ​ധി​കാര​മി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​വ​രം അ​റി​യി​ച്ച​താ​യും മ​മ​ത പ​റ​ഞ്ഞു. പോ​ലീ​സ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പ്ര​വേ​ശി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സേ​ന എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മ​മ​ത ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തു​ന്ന കേ​ന്ദ്ര​സേ​ന സം​സ്ഥാ​ന സേ​ന​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. അ​തി​നു ശേ​ഷം മ​ട​ങ്ങ​ണം- മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി കേ​ന്ദ്ര​സേ​ന​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത കു​റ്റ​പ്പെ​ടു​ത്തി. നി​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സേ​ന​യെ ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​തേ പ്ര​വ​ർ​ത്തി​യാ​ണ് നി​ങ്ങ​ൾ ചെ​യ്ത​ത്. ത​ങ്ങ​ൾ ഇ​ത് മ​റ​ക്കി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.