വ​യ​നാ​ട് തൊ​വ​രി​മ​ല​യി​ലെ ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു
Wednesday, April 24, 2019 12:27 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് തൊ​വ​രി​മ​ല ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു. വ​ന​ഭൂ​മി കൈ​യേ​റി​യ ഭൂ​സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ർ​ന്നാ​ണ് ഒ​ഴി​പ്പി​ച്ച​ത്. സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഒ​ഴി​പ്പി​ക്ക​ൽ. പ്ര​ദേ​ശ​ത്തേ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് സി​പി​എം-​എ​ൽ റെ​ഡ്സ്റ്റാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഖി​ലേ​ന്ത്യ ക്രാ​ന്തി കി​സാ​ൻ സ​ഭ, ഭൂ​സ​മ​ര​സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​വ​രി​മ​ല​യി​ൽ മി​ച്ച​ഭൂ​മി​യി​ൽ അ​വ​കാ​ശം സ്ഥാ​പി​ച്ച് ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​ര​നേ​താ​ക്ക​ളു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കാ​തെ കൈ​യേ​റ്റ ഭൂ​മി വി​ട്ടി​റ​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി.

1970 ൽ ​അ​ച്യു​ത​മേ​നോ​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് എ​ച്ച്എം​എ​ല്ലി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഭൂ​സ​മ​ര സ​മി​തി​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.