വോട്ടെണ്ണൽ ദിനം അക്രമത്തിന് സാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷ
Wednesday, May 22, 2019 2:49 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സമായ വ്യാഴാഴ്ച അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു. അ​തീ​വ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കേ​ന്ദ്ര​സേ​ന​യെ​യും കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ല​ശേരി, കൂ​ത്തു​പ​റ​ന്പ്, ത​ളി​പ്പ​റ​ന്പ്, പി​ലാ​ത്ത, ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷ സാ​ധ്യ​ത കൂ​ടു​ത​ല്‍. തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം മു​ത​ല്‍ ത​ന്നെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോലീസ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

22,640 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 111 ഡിവൈഎ​സ്പി​മാ​രും 395 ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രും 2632 എ​സ്ഐ/​എ​എ​സ്ഐ​മാ​രും ഉ​ള്‍​പ്പെ​ടു​ന്നു. കൂ​ടാ​തെ കേ​ന്ദ്ര സാ​യു​ധ​സേ​ന​യി​ല്‍ നി​ന്ന് 1344 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു​ണ്ടാ​കും.

പ്ര​ശ്ന​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ത് മേ​ഖ​ല​യി​ലും എ​ത്തി​ച്ചേ​രാ​ന്‍ വാ​ഹ​ന​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ലോ​ക​നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.