ഉ​പേ​ന്ദ്ര കു​ശ്വാ​ഹ​യു​ടെ പാ​ർ​ട്ടി പി​ള​ർ​ന്നു; എം​എ​ൽ​എ​മാ​ർ ജെ​ഡി​യു​വി​ൽ
Monday, May 27, 2019 6:08 AM IST
പാ​​​റ്റ്ന: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​നി​​​ടെ ബി​​​ഹാ​​​റി​​​ലെ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി​​​ക്ക് വീ​​​ണ്ടും തി​​​രി​​​ച്ച​​​ടി. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​പേ​​​ന്ദ്ര കു​​​ശ്വാ​​​ഹ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ർ​​​ട്ടി​​​യി​​​ലെ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​രു എം​​​എ​​​ൽ​​​സി​​​യും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ജെ​​​ഡി-​​​യു​​​വി​​​ൽ ചേ​​​ർ​​​ന്നു.

ലാ​​​ല​​​ൻ പാ​​​സ്വാ​​​ൻ, സു​​​ധാം​​​ശു ശേ​​​ഖ​​​ർ എ​​​ന്നീ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​എ​​​ൽ​​​സി​​​യാ​​​യ സ​​​ഞ്ജീ​​​വ് സിം​​​ഗ് ശ്യാ​​​മും ആ​​​ണ് പാ​​​ർ​​​ട്ടി വി​​​ട്ട​​​ത്. എ​​​ൻ​​​ഡി​​​എ വി​​​ട്ട് ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന​​​തി​​​ന് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് എ​​​തി​​​ർ​​​പ്പാ​​​യി​​​രു​​​ന്നു.

അ​​​ഞ്ച് സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി എ​​​ല്ലാ​​​യി​​​ട​​​ത്തും വ​​​ൻ തോ​​​ൽ​​​വി ഏ​​​റ്റു​​​വാ​​​ങ്ങി. ഉ​​​പേ​​​ന്ദ്ര കു​​​ശ്വാ​​​ഹ ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ച​​​ത്. നി​​​തീ​​​ഷ്കു​​​മാ​​​റു​​​മാ​​​യു​​​ണ്ടാ​​​യ ഭി​​​ന്നി​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2013ലാ​​​യി​​​രു​​​ന്നു കു​​​ശ്വാ​​​ഹ ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.