മോ​ദി​യെ കാ​ണു​മു​മ്പ് ഭാ​ര്യ​യെ ക​ണ്ട് മ​മ​ത
Wednesday, September 18, 2019 9:17 AM IST
കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ര്യ​യു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് മോ​ദി​യു​ടെ ഭാ​ര്യ യ​ശോ​ദ ബെ​ന്നും മ​മ​ത​യും ത​മ്മി​ൽ ക​ണ്ട​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ഡ​ൽ​ഹി​ക്കു പു​റ​പ്പെ​ടാ​ൻ എ​ത്തി​യ​താ യി​രു​ന്നു മ​മ​ത.

ധ​ൻ​ബാ​ദി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​ണ് യ​ശോ​ദ ബെ​ൻ. അ​സാ​ൻ​സോ​ളി​ലെ ക​ല്യാ​ണേ​ശ്വ​രി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മ​മ​ത​യും യ​ശോ​ദ ബെ​ന്നും പ​ര​സ്പ​രം സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു. മു​ഖ്യ​മ​ന്ത്രി യ​ശോ​ദ ബെ​ന്നി​ന് സാ​രി സ​മ്മാ​നി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ മ​മ​ത​യ്ക്കു സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര ഫ​ണ്ട് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് മ​മ​ത എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.