മാ​ർ​ക്ക് ദാ​നം: സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​ത്തി​ൽ മ​ന്ത്രി​ക്ക് ഇടപെടാനാകില്ലെന്ന് രാ​ജ​ൻ ഗു​രു​ക്ക​ൾ
Friday, October 18, 2019 3:35 PM IST
കോ​ട്ട​യം: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നും തി​രി​ച്ച​ടി. സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ഗു​രു​ക്ക​ൾ പറഞ്ഞു.

പ​രീ​ക്ഷാ ഫ​ല​ത്തി​നു​ശേ​ഷം മാ​ർ​ക്കി​ൽ ഇ​ട​പെ​ടാ​ൻ സി​ൻ​ഡി​ക്കേ​റ്റി​നാ​കി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും എംജി സർവകലാശാല മുൻ വിസി കൂടിയായ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര​ക്ക​ട​ലാ​സ് വി​ളി​ച്ചു​വ​രു​ത്താ​നും സി​ൻ​ഡി​ക്കേ​റ്റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും രാ​ജ​ൻ ഗു​രു​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ലീ​ലി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക്ക് മാ​ർ​ക്ക് ദാ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.