ക​ള്ള​നെ പി​ടി​ക്കാ​ൻ സ്കൂ​ളി​ൽ സി​സി​ടി​വി വ​ച്ചു; ആ ​കാ​മ​റ​യും അ​ടി​ച്ചു​മാ​റ്റി ക​ള്ള​ൻ മു​ങ്ങി
Tuesday, November 19, 2019 7:01 PM IST
കോ​ട്ട​യം: ക​ള്ള​നെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച സി​സി കാ​മ​റ​യും അ​ടി​ച്ചു​മാ​റ്റി ക​ള്ള​ൻ ക​ട​ന്നു. കോ​ട്ട​യം പൊ​ത്ത​ൻ​പു​റം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ്ലോ​സം വാ​ലി സ്കൂ​ൾ ഓ​ഫ് എ​യ്ഞ്ച​ൽ​സി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ
ക​ള്ള​ൻ വി​ള​യാ​ടി​യ​ത്.

ഓ​ഗ​സ്റ്റി​ൽ സ്കൂ​ളി​ൽ മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണു നി​രീ​ക്ഷ​ണ​ത്തി​നാ​യി കാ​മ​റ സ്ഥാ​പി​ച്ച​ത്. നാ​ലു കാ​മ​റ​ക​ളാ​ണു സ്ഥാ​പി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നെ​ത്തി​യ ക​ള്ള​ൻ ഇ​തി​ൽ ഒ​ന്നു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. കാ​മ​റ​ക​ളി​ൽ ര​ണ്ടെ​ണ്ണം മു​ക​ളി​ലേ​ക്കു തി​രി​ച്ചു വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ചെ​റു​പ്പ​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ദൃ​ശ്യം പു​റ​ത്തെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു സ​ഹി​ത​മാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ഴ​യ മോ​ഷ​ണ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.

ര​ണ്ടു മാ​സം മു​ന്പ് സ്കൂ​ളി​ന്‍റെ ഗേ​റ്റി​ന്‍റെ താ​ഴും ക​ത​കി​ന്‍റെ പൂ​ട്ടു​ക​ളും ത​ക​ർ​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മു​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചു നി​ല​ത്തി​ട്ടി​രു​ന്നു. കു​റ​ച്ചു രൂ​പ​യും ലാ​പ്ടോ​പ്പും ക​വ​ർ​ന്നു. ഓ​ഫി​സി​ന്‍റെ താ​ഴ് തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും തു​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.