ദു​രൂ​ഹ​ത​ക​ളു​ടെ വ്യാ​പം; എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു
Wednesday, November 20, 2019 7:24 AM IST
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. വ്യാ​പം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭു​രേ​ലാ​ൽ വാ​സ്ക​ൽ ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കേ​സി​ലെ ദു​രൂ​ഹ​ത ഏ​റു​ക​യാ​ണ്.

ആ​സാ​ദ് ന​ഗ​റി​ലെ സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് വാ​സ്ക​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഖ​ർ​ഗാ​വ് സ്വ​ദേ​ശി​യാ​യ വാ​സ്ക​ൽ എം​ജി​എം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​ജ​യ്ബാ​ഗി​ലാ​യി​രു​ന്നു താ​മ​സം. വാ​സ്ക​ലി​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​കാ​നു​ള്ള സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് പ്ര​ഫ​ഷ​ണ​ൽ പ​രീ​ക്ഷാ ബോ​ർ​ഡ് (‘വ്യാ​പം’) 2012 ൽ ​ന​ട​ത്തി​യ പ്രി ​മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​യി​ലാ​ണു വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു ന​ട​ന്ന​ത്. ഭോ​പ്പാ​ലി​ലെ എ​ൽ​എ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്, പീ​പ്പി​ൾ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ചി​രാ​യു മെ​ഡി​ക്ക​ൽ കോ​ള​ജ്, ഇ​ൻ​ഡോ​റി​ലെ ഇ​ൻ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ​ട്ര​ൻ​സ് എ​ഴു​താ​തെ പി​ൻ​വാ​തി​ലി​ലൂ​ടെ പ്ര​വേ​ശ​നം ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു​ള്ള ക്ര​മ​ക്കേ​ട് ന​ട​ന്നു.

മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ല​ക്ഷ്മി​കാ​ന്ത് ശ​ർ​മ ഉ​ൾ​പ്പെ​ടെ വ​മ്പ​ൻ​മാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യി. ഗ​വ​ർ​ണ​ർ രാം​ന​രേ​ഷ് യാ​ദ​വ്, മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ എ​ന്നി​വ​രും ആ​രോ​പ​ണ വി​ധേ​യ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. 2015 ജൂ​ലൈ​യി​ൽ സു​പ്രീം​കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ൽ​പ്പ​തി​ല​ധി​കം പേ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.